സി.പി.ഐ നാദാപുരം മണ്ഡലം കൺവെൻഷൻ

Wednesday 25 February 2026 12:41 AM IST
പടം: സി.പി.ഐ. നാദാപുരം നിയോജക മണ്ഡലം കൺവെൻഷൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: സി.പി.ഐ നാദാപുരം നിയോജക മണ്ഡലം കൺവെൻഷൻ നാദാപുരത്ത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ലോകത്തിന് മാതൃകയായ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത മുഖങ്ങളിൽ പകച്ചുപോയ ജനതയെ കരുതലോടെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ തുടർ ഭരണത്തിനായി കേരളത്തിലെ ജനത ഒന്നാകെ സജ്ജമാവുകയാണ്. സംസ്ഥാന കൗൺസിൽ അംഗം ടി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, സംസ്ഥാന എക്സി. അംഗം അഡ്വ.പി. വസന്തം, സംസ്ഥാന കൗൺസിൽ അംഗം ഇ.കെ.വിജയൻ എം. എൽ.എ, പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി, കെ.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.