സമ്മർ ഫുട്ബാൾ ക്യാമ്പ്

Wednesday 25 February 2026 1:15 AM IST
football

പാലക്കാട്: ടാലന്റ്സ് ഫുട്ബാൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സമ്മർ ഫുട്ബാൾ ക്യാമ്പിലേക്കുള്ള തിുരഞ്ഞെടുപ്പ് 28ന് രാവിലെ ഏഴിന് പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തുള്ള മാറക്കാന ടർഫ് ഗ്രൗണ്ടിൽ നടക്കും. 2010നും 2018നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ഫുട്ബാൾ കളിക്കുന്നതിനുള്ള കിറ്റും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ ടർഫ് ഗ്രൗണ്ടിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9446239810, 9446264063.