എയർടെൽ മണിയിൽ വൻ നിക്ഷേപത്തിനൊരുങ്ങി എയർടെൽ

Wednesday 25 February 2026 12:51 AM IST
എയർടെൽ മണിയിൽ എയർടെൽ

കൊച്ചി : ഭാരതി എയർടെല്ലിന്റെ ബാങ്കിംഗ് ഇതര ഫിനാൻഷ്യൽ കമ്പനിയായ എയർടെൽ മണി ലിമിറ്റഡിൽ 20,000 കോടി രൂപയുടെ അധിക മൂലധന നിക്ഷേപം പ്രഖ്യാപിച്ചു. ഇതിൽ 70% തുക എയർടെലും ബാക്കിയുള്ള 30% പ്രൊമോട്ടർ ഗ്രൂപ്പായ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡും മുടക്കും. എയർടെൽ മണി റിസർവ് ബാങ്കിൽ നിന്നും കഴിഞ്ഞ ഫെബ്രുവരി 13നാണ് എൻ.ബി.എഫ്‌.സി ലൈസൻസ് നേടിയിരുന്നു. ലളിതവും സുരക്ഷിതവും നൂതനവുമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളെ ഇന്ത്യയിലുടനീളം വിപുലീകരിക്കുകയാണ് ലക്ഷ്യം. ഏറ്റവും കുറഞ്ഞ വായ്പാ കുടിശ്ശികയുടെ പിന്തുണയോടെ എയർടെൽ മണി പ്ലാറ്റ്‌ഫോം ഇതിനോടകം, 9000 കോടി രൂപയിലധികം വിതരണം ചെയ്തു. എൻ.ബി.എഫ്‌.സിയുടെ വായ്പാ വിതരണം ലെൻഡിംഗ് സർവീസ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചിട്ടുണ്ട്.