നോമ്പ് തുറ നടത്തി
Wednesday 25 February 2026 12:52 AM IST
താനൂർ: ദേവധാർ ഹയർസെക്കന്ററി സ്‌കൂൾ പി.ടി.എ ഭാരവാഹികൾ ചേർന്ന് നോമ്പുതുറ നടത്തി. പി.ടി.എ പ്രസിഡന്റ് കെ.വി.എ കാദർ, എസ്.എം.സി ചെയർമാൻ പി.പി.റസാഖ്, വൈസ് പ്രസിഡന്റ് ജോളി, പ്രിൻസിപ്പാൾ ആശ, പ്രധാനാദ്ധ്യാപിക പ്രസീജ, എം.പി.ടി.എ പ്രസിഡണ്ട് ശ്രീജ, വാർഡ് മെമ്പർ പുഷ്പലത നേതൃത്വം നൽകി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്‌കൂൾ അദ്ധ്യാപകർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.