വികസന സെമിനാർ സംഘടിപ്പിച്ചു. 

Wednesday 25 February 2026 12:55 AM IST
വിഷൻ 2030 താനൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിരേഖ വൈസ് പ്രസിഡണ്ട് നെസ്രീൻ മണ്ണിങ്ങൽ പ്രകാശനം ചെയ്യുന്നു

താനൂർ: കൃഷിക്കും ആരോഗ്യത്തിനും പ്രഥമ പരിഗണന നൽകി വിഷൻ 2030 താനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രറൻസ് ഹാളിൽ നടന്ന സെമിനാറിൽ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു. ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന നിയാസി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകൾ പദ്ധതികൾ തയ്യാറാക്കുമ്പോൾ ജനക്ഷേമകരമായ മാതൃകാ പദ്ധതികൾക്ക് പ്രാമുഖ്യം നൽകണമെന്ന് അവർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നെസ്രിൻ,​ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.