തീരുമാനം പിൻവലിക്കണം
Wednesday 25 February 2026 12:25 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ ബാറുകളുടെ സമയം ദീർഘിപ്പിച്ച സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്‌മെന്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. പ്രകാശ്.പി.തോമസ്, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ തോമസ്.എം പുളിവേലിൽ, ബാബു വന്മേലിൽ, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ. ജോണിക്കുട്ടി, ഫാ. ഗീവർഗീസ് കോടിയാട്ട്, ഫാ. ഷാജി.കെ.ജോർജ്, ഫാ. ഒ.എം.സാമവേൽ, അനീഷ്.കെ.തോമസ്, ഫാ. എൽ.ടി.പവിത്രസിംഗ്, ഫാ. പി.എ.ഫിലിപ്പ്, ഷിബു.കെ.തമ്പി, കോശി ജോർജ്, ഷാജി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.