ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ യു.ജി, പി.ജി, പിഎച്ച്.ഡി

Wednesday 25 February 2026 12:00 AM IST

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഒഫ് സയൻസസിൽ (IISc) 2026- 27 അദ്ധ്യയന വർഷ യു.ജി, പി.ജി, പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ശാസ്ത്ര- അനുബന്ധ വിഷയങ്ങൾ, പിഎച്ച്.ഡി എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്ന സ്ഥാപനമാണ് IISc.

പി.ജി പ്രോഗ്രാമുകൾ

.................................................

* എം.ടെക്:- എയ്റോസ്പേസ്, സിവിൽ, കമ്പ്യൂട്ടർ സയൻസ്, മെറ്റീരിയൽസ്, ഇലക്ട്രിക്കൽ, ബയോ, ക്വാണ്ടം ടെക്നോളജി, റോബോട്ടിക് & ഓട്ടോണമസ് സിസ്റ്റം, സ്മാർട്ട് മാനുഫാക്ചറിംഗ്, എ.ഐ, കെമിക്കൽ, കമ്പ്യൂട്ടേഷണൽ & ഡാറ്റ സയൻസ്. ഗേറ്റ് സ്കോർ (2024, 25, 26), ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവേശനം.

* മാസ്റ്റർ ഒഫ് ഡിസൈൻ, മാസ്റ്റർ ഒഫ് മാനേജ്മെന്റ്, മാസ്റ്റേഴ്സ് ഇൻ എൻജിനിയറിംഗ് (സെമി കണ്ടക്ടർ ടെക്നോളജി) പ്രോഗ്രാമുകളും ഉണ്ട്.

* എം.ടെക് സി.എഫ്.ടി.ഐ മോഡിലും അപേക്ഷിക്കാം. ഇവർക്ക് ഗേറ്റ് സ്കോർ ആവശ്യമില്ല. എം.ടെക് സി.എഫ്.ടി.ഐ വിഷയങ്ങൾ: ബയോ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റം, ഓട്ടോണമസ് സിസ്റ്റം, എ.ഐ, കെമിക്കൽ എൻജിനിയറിംഗ്, എർത്ത് & ക്ലൈമറ്റ് സയൻസ്.

* ലൈഫ് സയൻസ്, കെമിക്കൽ സയൻസ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ എം.എസ്‌സി പ്രോഗ്രാം. GATE, JAM, JEST സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

* കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നിവയിൽ ഇന്റഗ്രേറ്റഡ് പി.എച്ച്ഡി പ്രോഗ്രാമുകൾ. JAM, JEST സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

യു.ജി പ്രോഗ്രാമുകൾ

.................................................

* ബാച്ച്ലർ ഒഫ് സയൻസ് (4 വർഷം): 60% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ജെ.ഇ.ഇ അഡ്വാൻസ്ഡ് (2026)/ IISER ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം.

* ബാച്ച്ലർ ഒഫ് ടെക്നോളജി: ഈ ബി.ടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്കോറിന്റെ അടിസ്ഥാനത്തിൽ JoSAA വഴിയാണ്. വിശദ വിവരങ്ങൾക്ക് josaa.nic.in.

പിഎച്ച്.ഡി/എം.ടെക്- റിസർച്ച്

......................................

അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ബയോകെമിസ്ട്രി, ന്യൂറോ സയൻസ്, ഓർഗാനിക് കെമിസ്ട്രി, മാത്തമാറ്റിക്കൽ സയൻസ്, വാട്ടർ റിസർച്ച്, ക്ലൈമറ്റ് ചേഞ്ച്, ഡാറ്റ സയൻസ്, പബ്ലിക് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിലാണ് ഗവേഷണം. ഗേറ്റ്/ നെറ്റ് ജെ.ആർ.എഫ്/ ജിപാറ്റ് സ്കോർ ഉണ്ടായിരിക്കണം.

വെബ്സൈറ്റ്: iisc.ac.in

അവസാന തീയതി: 23.03.2026.