ഒ.എം.ആർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം: സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഒഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 235/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിൽ (കെ.എസ്.സി.എ.ആർ.ഡി.ബാങ്ക്) അസിസ്റ്റന്റ് (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 380/2025, 381/2025, 372/2025- വിശ്വകർമ്മ), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷനിൽ (ഹൗസ്‌ഫെഡ്) ജൂനിയർ ക്ലാർക്ക് (പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 374/2025- എൽ.സി./എ.ഐ.), കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 379/2025) തസ്തികകളിലേക്ക് 28 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് തൃശൂർ ജില്ലയിലെ സെന്റ് തോമസ് കോളേജ് എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1048552 മുതൽ 1048751 വരെയുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിൽ ഹാജരാകണം.
കണ്ണൂർമെഡിക്കൽ കോളജിൽ 29 ഹെഡ്നഴ്സ് തസ്തികകൾ
തിരുവനന്തപുരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 29 ഹെഡ് നഴ്സ് സൂപ്പർ ന്യുമററി തസ്തികകൾ വാനിഷിംഗ് ക്യാറ്റഗറിയായി അവരുടെ വിരമിക്കൽ തിയതി വരെ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സയൻസ്, നോൺ സയൻസ് വിഭാഗത്തിലുള്ള സ്റ്റാൻഡ് എലോൺ നഴ്സുമാരുടെ പ്രൊമോഷൻ അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് ഇത്. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ പുതിയ 12 കൺകറൻറ് ഓഡിറ്റ് കാര്യാലയങ്ങളുടെ പ്രവർത്തനങ്ങൾക്കാവിശ്യമായ ജോയിന്റ് ഡയറക്ടർ, സീനിയർ ഡെപ്യുട്ടി ഡയറക്ടർ, ഓഡിറ്റ് ഓഫീസർ, ഓഡിറ്റർ എന്നീ വിഭാഗങ്ങളായി ആകെ 68 തസ്തികകൾ പുതിയതായി സൃഷ്ടിക്കും.