പുതിയ സ്റ്റോപ്പുകൾ
Wednesday 25 February 2026 11:43 PM IST
ചെങ്ങന്നൂർ: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് പരിഹാരമായി 16329/30 നാഗർകോവിൽ-മംഗലാപുരം ജംഗ്ഷൻ അമൃത് ഭാരത് എക്സ്‌പ്രസിന് ശാസ്താംകോട്ടയിലും, 22653/54 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിരവധി തവണ കത്ത് നൽകിയിരുന്നുവെന്ന് എം.പി അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.