ശനിയാഴ്ചവരെ ഒറ്റപ്പെട്ട മഴ

Wednesday 25 February 2026 1:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ന്യൂനമർദ്ദം, തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി എന്നിവ നിലനിൽക്കുന്നതാണ് മഴ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്.