മർകസ് നോളജ് സിറ്റിയിൽ തൊഴിൽ മേള

Wednesday 25 February 2026 12:08 AM IST
മർകസ് നോളജ് സിറ്റി

താമരശ്ശേരി: മർകസ് നോളജ് സിറ്റിയിൽ 28ന് തൊഴിൽ മേള സംഘടിപ്പിക്കും. രാവിലെ 10 മുതൽ നടക്കുന്ന മേളയിൽ 18 മുതൽ 50 വരെ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാം. പ്രോജക്ട്സ് മെയിന്റനൻസ് സ്‌കിൽ ഡിപ്പാർട്‌മെന്റുകളിൽ അസിസ്റ്റന്റ് ഡയറക്ടർ, പ്രോജക്ട് ആൻഡ് സ്‌കിൽ ഡിപാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഡയറക്ടർ, ഹ്യുമൺ റിസോഴ്സ് മാനേജർ, ഓപ്പറേഷൻ മാനേജർ, ഫെസിലിറ്റി മാനേജർ, സിവിൽ ആൻഡ് മെയിന്റനൻസ്, കൃഷി പരിപാലനം, ഇലക്ട്രിക്കൽ, പ്ലംബിംഗ്, ലിഫ്റ്റ് എ സി ഫയർ ആൻഡ് സേഫ്റ്റി ടെക്നിഷ്യൻ തുടങ്ങിയ അവസരങ്ങളാണ് തുറന്നിരിക്കുന്നത്. ജോബ് ഫെയറിൽ പങ്കെടുക്കാനും വിശദവിവരങ്ങൾക്കുമായി 62359 98815, 62359 98822 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സംഘാടകർ അറിയിച്ചു.