ഭിന്നശേഷിക്കാർക്ക് വെള്ളക്കരത്തിൽ 50% വരെ ഇളവ്

Wednesday 25 February 2026 1:27 AM IST

തിരുവനന്തപുരം: അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയ്ക്കും ഭിന്നശേഷിയുള്ളവർ താമസിക്കുന്ന വീടുകൾക്കും വെള്ളക്കരത്തിൽ ഇളവ് അനുവദിച്ച് ഉത്തരവിറങ്ങി. 50 ശതാമനം വരെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരുടെ വാർഷികവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയും പ്രതിമാസം വെള്ളത്തിന്റെ ഉപയോഗം 15 കിലോലിറ്ററോ അതിൽ താഴെയോ ആയിരിക്കണം. അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ എന്നിവക്ക് 60 കിലോലിറ്റർവരെ പ്രതിമാസ ഉപയോഗത്തിനാണ് 50 ശതമാനം നിരക്കിളവ്. ആനുകൂല്യം ലഭിക്കുന്നതിന് ഉപഭോക്താവ് പ്രത്യേക അപേക്ഷ രേഖകൾ സഹിതം മാർച്ച് 31നകം നൽകണം.