മന്നം സമാധി ദിനാചരണം ഇന്ന് 

Wednesday 25 February 2026 1:45 AM IST

ചങ്ങനാശേരി: മന്നത്ത് പത്മനാഭന്റെ 56-ാമത് ചരമവാർഷികം ഇന്ന് വിവിധ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ആചരിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ അറിയിച്ചു. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ 6 മുതൽ 11.45 വരെ സമൂഹപ്രാർത്ഥനയും ഉപവാസവും നടക്കും. എല്ലാ യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും സമുദായാചാര്യന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി ഉപവാസമനുഷ്ഠിക്കും. എൻ.എസ്.എസ് രൂപവത്ക്രിച്ച വേളയിൽ സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലി ഉപവാസം അവസാനിപ്പിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.