ജലവിതരണത്തിന് മാനദണ്ഡങ്ങൾ പാലിക്കണം

Wednesday 25 February 2026 12:25 AM IST

കൊല്ലം: വ്യവസ്ഥാപിതമായ അനുമതിയോടെ മാത്രം ജലവിതരണം നടത്തണമെന്ന് കളക്ടർ എൻ ദേവീദാസ് നിർദേശിച്ചു. വിവിധ സ്രോതസുകളിൽ നിന്ന് സ്വകാര്യ ടാങ്കർ ലോറിയിൽ വിതരണം നടത്തുന്ന വ്യക്തി/ ഏജൻസികൾ ഗ്രൗണ്ട് വാട്ടർ അതോറിട്ടി, ഭൂജലവകുപ്പ് മുഖേന അപേക്ഷ സമർപ്പിക്കണം. പ്രതിദിനം 10,000 ലിറ്ററിൽ താഴെയുള്ള ഭൂജലഉപഭോഗത്തിന് മൂന്ന് വർഷം കാലാവധിയുള്ള എൻ.ഒ.സി എടുക്കണം. പ്രതിദിനം 10000 ലിറ്ററിന് കൂടുതലുള്ള ഉപഭോഗത്തിന് വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന ജില്ലാ അവലോകന സമിതിയുടെ അംഗീകാരം നേടണം. എൻ.ഒ.സിയിൽ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത ഉപഭോക്താവിന്റെ എൻ.ഒ.സി റദ്ദ് ചെയ്യുകയും നിയമലംഘനങ്ങൾക്ക് 1 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള പിഴ ഈടാക്കുകയും ചെയ്യുമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.