15​ ​ല​ക്ഷം​ ​രൂ​പ​ ​കൈ​ക്കൂ​ലി വാ​ങ്ങ​വേ​ ​ഓ​വ​ർ​സി​യ​ർ​ ​പി​ടി​യിൽ

Wednesday 25 February 2026 1:38 AM IST

കോലഞ്ചേരി: കെ​ട്ടി​ട​ത്തി​ന് ​കം​പ്ളീ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​ൻ​ 15​ ​ല​ക്ഷം​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങ​വേ​ ​പു​ത്ത​ൻ​കു​രി​ശ് ​പ​ഞ്ചാ​യ​ത്ത് ​ഓ​വ​ർ​സി​യ​ർ​ ​ദീ​പേ​ഷി​നെ​ ​കാ​ക്ക​നാ​ട് ​വ​ച്ച് ​വി​ജി​ല​ൻ​സ് ​സം​ഘം​ ​പി​ടി​കൂ​ടി.​ ​ചാ​ലി​ക്ക​ര​യി​ൽ​ ​നി​ർ​മ്മി​ച്ച​ 5,5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ​ഗോ​ഡൗ​ണി​ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​നാ​​ണ് ​പ​ണം​ ​വാ​ങ്ങി​യ​ത്.

ഗോ​ഡൗ​ൺ​ ​നി​ർ​മ്മി​ച്ച​പ്പോ​ൾ​ ​നി​യ​മാ​നു​സൃ​തം​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ ​ടോ​യ്‌​ലെ​റ്റു​ക​ൾ​ ​നി​ർ​മ്മി​ക്കാ​ത്ത​തി​നാ​ൽ​ ​കം​പ്ലീ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​കെ​ട്ടി​ട​ ​ന​മ്പ​ർ​ ​ല​ഭി​ക്കാ​തെ​ ​നാ​ളു​ക​ളാ​യി​ ​ഉ​ട​മ​ ​ഓ​ഫീ​സ് ​ക​യ​റി​ ഇറങ്ങി. ഇതിനിടെ ദീ​പേ​ഷ് സർട്ടിഫിക്കേറ്റിന് 20 ലക്ഷം ആവശ്യപ്പെട്ടു. ഒ​ടു​വി​ൽ​ 15​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഓ​ഫ​ർ​ ​ന​ൽ​കി​യ​ ​ശേ​ഷം​ ​വി​ജി​ല​ൻ​സി​നെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​തുടർന്ന് ഇന്നലെ രാത്രി 10ഓടെയാണ് കാക്കനാട് സിവിൽ സ്റ്റേഷൻ സമീപമുള്ള ടീ ഷോപ്പിന്റെ മുന്നിൽ വച്ച് ദീപേഷ് 5 ലക്ഷം രൂപയും 10 ലക്ഷത്തിന്റെ ചെക്കും വാങ്ങി തന്റെ ലാപ്ടോപ്പിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത്. ഇതിനിടെ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു. ​ഇയാൾ താമസിക്കുന്ന കാക്കനാട് തെങ്ങോട്ടുള്ള വാടകവീട്ടിലും പ​ഞ്ചാ​യ​ത്തി​ലുമെത്തി ​ഗോ​ഡൗ​ണു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഫ​യ​ലു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു. ദീ​പേ​ഷി​നെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഒ​രു​ ​മാ​സം​ ​മു​മ്പാ​ണ് ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ദീ​പേ​ഷ് ​സ്ഥ​ലം​ ​മാ​റ്റം​ ​ല​ഭി​ച്ച് ​പു​ത്ത​ൻ​കു​രി​ശി​ലെ​ത്തി​യ​ത്.