ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 8പേരെ വെറുതെ വിട്ടു

Wednesday 25 February 2026 1:47 AM IST

കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന ഹർത്താലിനിടെ പെരിയ ബസാറിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ഡീൻ കുര്യാക്കോസ് എം.പി ഉൾപ്പെടെ 8 പേരെ വെറുതേവിട്ടു. മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി ഖമറുദ്ദീൻ, കാസർകോട് ജില്ലാ യു.ഡി.എഫ് മുൻ കൺവീനർ എ. ഗോവിന്ദൻ നായർ എന്നിവരും ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വെറുതെ വിട്ടവരിൽ ഉൾപ്പെടുന്നു.