വിട്ടുപിരിഞ്ഞത് 4 പേർ : 5 പുതുമുഖങ്ങൾ

Wednesday 25 February 2026 1:52 AM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ 140 അംഗങ്ങളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.ടി. തോമസ്, വാഴൂർ സോമൻ, കാനത്തിൽ ജമീല എന്നിവരാണ് അകാലത്തിൽ വിട്ടുപിരിഞ്ഞത്.

ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനും അംഗമായിരുന്ന ഷാഫി പറമ്പിലും മറ്റൊരു പാർട്ടിയിൽ അംഗത്വമെടുത്ത പി.വി. അൻവറും നിയമസഭാംഗത്വം രാജി വച്ചു. കോടതി വിധിയെ തുടർന്ന് ഈ സഭയിൽ അംഗമായിരുന്ന ആന്റണി രാജു ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കപ്പെട്ടു. ഉപ തിരഞ്ഞെടുപ്പുകളിലൂടെ അഞ്ച് പേർ ഇക്കാലയളവിൽ സഭയിലേക്ക് കടന്നു വന്നു. സഭയുടെ കാലാവധി അവസാനിക്കുമ്പോൾ പീരുമേട്, കൊയിലാണ്ടി, തിരുവനന്തപുരം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.