റവന്യു മേഖലയിലെ മാറ്റം വിപ്ലവകരം: സ്പീക്കർ ഷംസീർ

Wednesday 25 February 2026 1:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യു മേഖലയിലുണ്ടായ മാറ്റം വിപ്ലവകരമാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. എല്ലാവർക്കും ഭൂമി. എല്ലാവർക്കും പട്ടയം. എല്ലാ സേവനങ്ങളും സ്മാർട്ട് ആയി. സംസ്ഥാന റവന്യു ദിനാഘോഷവും റവന്യു അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. പാവപ്പെട്ട മനുഷ്യന് ഭൂമിയും വീടും നൽകുന്നതാണ് കേരള സ്റ്റോറിയെന്ന് മന്ത്രി പറഞ്ഞു. നാലരലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി എന്നുള്ളതാണ് യഥാർത്ഥ കേരള സ്റ്റോറി.

കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യു വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം സ്വാഗതം പറഞ്ഞു. മന്ത്രി ജി. ആർ. അനിൽ, വി. കെ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് ഓഫിസർമാർ മുതൽ ജില്ലാ കളക്ടർമാർ വരെയുള്ളവർക്ക് സ്പീക്കർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഡിജിറ്റൽ റവന്യു കാർഡിന്റെ വിതരണോദ്ഘാടനം റവന്യു മന്ത്രി നിർവഹിച്ചു.