തനത് കലകളെ പ്രോത്സാഹിപ്പിക്കും

Wednesday 25 February 2026 2:02 AM IST

തിരുവനന്തപുരം: കേരളത്തിന്റെ തനത് കലകളെ ഒരു കുടക്കിഴിൽ കീഴിൽ കൊണ്ടുവരുന്നതിനും ലോകശ്രദ്ധയിലേക്ക് എത്തിക്കാനും സാംസ്കാരിക വകുപ്പുമായി സഹകരിച്ച് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇന്ററാക്ടിവ് പോർട്ടലുകൾ ഒരുക്കും. കേരളീയ സാംസ്കാരിക പൈതൃകങ്ങളുടെ സമഗ്ര ശേഖരണവും ഡിജിറ്റൽ വ്യാപനവും കലാകാരന്മാരുടെ ജീവിത ഉന്നതിയും ഗവേഷണവും ലക്ഷ്യമിട്ട് ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ രൂപീകരിച്ച സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചറാണ് ഇതു പ്രാവർത്തികമാക്കുന്നത്. മന്ത്രി സജി ചെറിയാൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊ. സജി ഗോപിനാഥ് എന്നിവരുടെ സാനിധ്യത്തിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊ. എ. മുജീബ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.