പാതിവഴിയിൽ ട്രെയിൻ നിന്നു; കൊച്ചി മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

Wednesday 25 February 2026 8:56 AM IST

കൊച്ചി: മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇന്നുരാവിലെ എട്ടുമണിയോടെ കലൂരിൽ ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സർവീസുകൾ നിർത്തിവച്ചത്. സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗതയിൽ ട്രെയിൻ നീങ്ങി തുടങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇതുമൂലം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും ജോലിക്കുപോകുന്നവരടക്കം നിരവധി പേരാണ് പ്രതിസന്ധിയിലായത്.