വിമാനം ഉയർന്നുപൊങ്ങുന്നതിനിടെ ഹൃദയാഘാതം; ഒമാനിൽ മലയാളി യുവാവ് മരിച്ചു
Wednesday 25 February 2026 1:14 PM IST
കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി യുവാവ് മരിച്ചു പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമിയാണ് (24) മരിച്ചത്. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം.
തിങ്കളാഴ്ച ഒമാനിലെ വിമാനത്താവളത്തിൽ നിന്ന് വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.