ഉത്സവത്തിന് കൊടിയേറി

Thursday 26 February 2026 12:27 AM IST
മേപ്പയ്യൂർ:വിളയാട്ടൂർ അയ്യറോത്ത് ശ്രീ പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് കൊടിയേറുന്നു.

മേപ്പയ്യൂർ: വിളയാട്ടൂർ അയ്യറോത്ത് ശ്രീ പരദേവത ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി മുളേരി ഇല്ലത്ത് രാമചന്ദ്രൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം കാരണവർ രാഘവൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, ക്ഷേത്രം തണ്ടാൻ പി ചന്ദ്രൻ, ഗോവിന്ദൻ തോറമണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി. വിശേഷാൽ പൂജകൾ, ദീപാരാധന, പ്രസാദ ഊട്ട്, കലശപൂജ, മലയർകളി , ഇളനീർ വെപ്പ്, ദീപാരാധന, തിരുവായുധം എഴുന്നള്ളത്ത്, അത്താഴപൂജ, വെള്ളാട്ടം തായമ്പക, അയിമ്പാടി ദൈവത്തിന്റെ സാന്നിധ്യം ഉൾക്കൊണ്ട് തണ്ടാന്റെ തിരുകലശം എഴുന്നള്ളത്ത്, വെള്ളാട്ടം, വെള്ളകെട്ട്, പരദേവത തിറ, വാളകം കൂടൽ എന്നിവ നടക്കും.