തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Thursday 26 February 2026 12:39 AM IST
ഉദ്ഘാടനം

ബേപ്പൂർ: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പോടെ കേരളത്തിൽ നിലവിലുള്ള മുന്നണി സംവിധാനം അപ്രസക്തമാവുമെന്ന് രാജ്യസഭാ എം.പി സി സദാനന്ദൻ പറഞ്ഞു. ചെറുവണ്ണൂരിൽ ബേപ്പൂർ നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി രഘുനാഥ്, അഡ്വ.പദ്മനാഭൻ, ഇ.പ്രശാന്ത്കുമാർ, രമ്യ മുരളി, സുരേഷ്, ബി.ഡി.ജെ.എസ് ജില്ല ജന. സെക്രട്ടറി ശശിധരൻ, അയ്യപ്പൻ, അരുൺകുമാർ, ഷിനു പിണ്ണാണത്ത്, പി. പ്രഭിഷ, ബൽജിത്ത്, മോഹനൻ കെ.പി. വേലായുധൻ, പ്രേമാനന്ദൻ, നാരങ്ങയിൽ ശശി, ചാന്ദ്നി ഹരിദാസ്, അജയ് നെല്ലിക്കോട് , ബിജിത്ത്, വിന്ധ്യാസുനിൽകുമാർ, കൃഷ്ണൻ പുഴയ്ക്കൽ, സാബുലാൽ, രാജേഷ് എന്നിവർ പങ്കെടുത്തു. കെ.പി. ശ്രീശൻ സ്വാഗതം പറഞ്ഞു.