ജില്ലാതല പട്ടയമേള ഇന്ന് കോവൂരിൽ

Thursday 26 February 2026 12:52 AM IST
പട്ടയമേള

കോവൂർ: 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച പട്ടയ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള ഇന്ന് രാവിലെ 10.30 മുതൽ കോവൂർ പി കൃഷ്ണപിള്ള മെമ്മോറിയൽ ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് പട്ടയ വിതരണം നിർവഹിക്കും. മന്ത്രി എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, എം.പിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, മേയർ ഒ. സദാശിവൻ എന്നിവർ മുഖ്യാതിഥികളാകും.