എൻ.എസ്.എസ് പുരസ്‌കാരം

Thursday 26 February 2026 12:56 AM IST
മികച്ച എൻ.എസ്.എസ് വളണ്ടിയറിനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ അഭിലാഷ് കെ.എസ്

ഫറോക്ക്​:​ ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ. എസ്.എസ് വോളണ്ടിയർ അഭിലാഷ് കെ.എസ് മികച്ച എൻ. എസ്. എസ് വോളണ്ടിയർക്കുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം നൽകി. കോളേജ് വോളണ്ടിയർ സെക്രട്ടറിയായിരുന്നു അഭിലാഷ് കെ.എസ്. ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നടപ്പിലാക്കിയ കൃഷി തീരം പദ്ധതി, സ്‌കൂളുകൾ കേന്ദ്രികരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , സ്‌നേഹാരാമം ഉൾപ്പെടെയുള്ള മാലിന്യ സംസ്‌കരണത്തിനും ശുചിത്വ മേഖലയിലുമുള്ള പ്രവർത്തനങ്ങൾ, ന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡിനർഹനായത്.