അഡ്വ.എം.എം.മോനായിയുടെ ചിത്രപ്രദർശനം

Wednesday 25 February 2026 9:50 PM IST

കൊച്ചി: മുൻ എം.എൽ.എയും കാർട്ടൂണിസ്റ്റുമായ അഡ്വ.എം.എം.മോനായിയുടെ ഡിജിറ്റൽ പ്രിന്റുകളുടെ ചിത്രപ്രദർശനം 'കലയുടെ സംവാദം' എന്ന പേരിൽ സംഘടിപ്പിക്കും. എറണാകുളം അദ്ധ്യാപക ഭവനിൽ 27ന് വൈകിട്ട് 5ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് പ്രദർശനോദ്ഘാടനം നിർവഹിക്കും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ആദ്യ വില്പന നിർവഹിക്കും. കോർപ്പറേഷൻ മേയർ വി.കെ.മിനിമോൾ അദ്ധ്യക്ഷയാകും. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പിയൂസ് എ. കൊറ്റം, കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർ തുടങ്ങിയവർ സംസാരിക്കും. മാർച്ച് 1വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശനം.