കെ ടെറ്റ് പരീക്ഷ: അപേക്ഷാഫീസ് വർദ്ധിപ്പിച്ചു

Thursday 26 February 2026 12:54 AM IST

തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഫീസ് വർദ്ധിപ്പിച്ചു. ജനറൽ വിഭാഗത്തിന് ഇരട്ടിയും സംവരണവിഭാഗത്തിന് മൂന്നിരട്ടിയുമാക്കി. നിലവിൽ കെടെറ്റ് പരീക്ഷയെഴുതുന്നതിന് പൊതുവിഭാഗം അപേക്ഷകർക്ക് 500 രൂപയും എസ്.സി.-എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. എന്നാൽ പ്രത്യേകമായി നടത്തുന്ന പരീക്ഷയിൽ പൊതുവിഭാഗക്കാർ 1000 രൂപയും സംവരണ വിഭാഗക്കാർ 750 രൂപയും നൽകണം. സംസ്ഥാനത്ത് 75015 അധ്യാപകർ കെടെറ്റ് യോഗ്യത നേടാൻ ബാക്കിയുണ്ടെന്നാണ് സർക്കാർ കണക്ക്. ഇവരിൽ ഭൂരിഭാഗവും ഫെബ്രുവരി 21, 23 തീയതികളിൽ നടന്ന പരീക്ഷ എഴുതിയവരാണ്. 26 മുതൽ അപേക്ഷ സമർപ്പിക്കാം. മാർച്ച് 7നാണ് അവസാന തീയതി.