മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം: 28വരെ അപേക്ഷിക്കാം
Thursday 26 February 2026 12:56 AM IST
തിരുവനന്തപുരം: 2022-23, 2023-2024 വർഷത്തിൽ ബിരുദ തലത്തിൽ 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച, രണ്ടര ലക്ഷം രൂപയിൽ താഴെ വരുമാനമുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്‌കാരത്തിന് ഓൺലൈനായി 28 വരെ അപേക്ഷിക്കാം. ഡിഗ്രി/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, വ്യക്തവും പൂർണവുമായ കൺസോളിഡേറ്റഡ് ഡിഗ്രി മാർക്ക് ലിസ്റ്റ്, വിദ്യാർത്ഥിയുടെ വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം https://cmprathibhapuraskaram.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: 9447096580, ഇമെയിൽ: dcecmscholarship@gmail.com.