ഡിജിറ്റൽ മാഗസിൻ പ്രകാശനം

Thursday 26 February 2026 1:10 AM IST

കരുനാഗപ്പള്ളി: അവയവദാനത്തിലൂടെ അനശ്വരയായ ആലിനിന്റെ നാമധേയത്തിൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിലാണ് ആലിൻ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ. മനോജിന് മാഗസിൻ കൈമാറി സ്കൂൾ മാനേജർ എൽ. ശ്രീലത പ്രകാശനം നിർവഹിച്ചു. ലിറ്റൽ കൈറ്റ്സ് മെന്റർ ബി. ബൻസി അദ്ധ്യക്ഷയായി. ലഹരി വിരുദ്ധ ക്യാമ്പയിനായ ഇ- വാർ പരിപാടിയുടെ ഭാഗമായി നടന്ന ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരത്തിലും ശാസ്ത്രമേളയിലും വിജയികളായ പ്രതിഭകളെ പ്രഥമാദ്ധ്യാപിക ടി. സരിത അനുമോദിച്ചു. എക്സൈസ് ഓഫീസർ ആർ. മനോജ് ലഹരി വിരുദ്ധ സന്ദേശം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ എസ്. പ്രമോദ്, സ്റ്റാഫ് സെക്രട്ടറി ജെ.പി. ജയലാൽ, ഐ.ടി കോ-ഓർഡിനേറ്റർ എൻ. സുഭാഷ്, ബി. രജനി എന്നിവർ സംസാരിച്ചു.