യുവപ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Thursday 26 February 2026 12:23 AM IST

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യുവപ്രതിഭാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഏഷ്യയിലെ ആദ്യത്തെ ഹാൻഡ്‌സ്-ഫ്രീ വനിതാ ഡ്രൈവറായ ജിലുമോൾ മരിയറ്റ് തോമസ്, യൂണിവേഴ്‌സിറ്റി കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശാരദാ ദേവി, പഞ്ചഗുസ്തി ദേശീയ താരം അമൽ ഇക്ബാൽ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. ഇരുകൈകളുമില്ലാതെ ജനിച്ചിട്ടും ഇച്ഛാശക്തിയോടെ അതിജീവനത്തിന്റെ പാതയിൽ വിജയം വരിച്ച ജിലുമോൾ മരിയറ്റ് തോമസ് തൊടുപുഴ സ്വദേശിനിയാണ്. തിരുവനന്തപുരം സ്വദേശിനിയായ ഡോ. ശാരദാദേവി ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷകയും ഭിന്നശേഷി അവകാശ പ്രവർത്തകയുമാണ്. പഞ്ചഗുസ്തിയിൽ ദേശീയതലത്തിൽ വെങ്കലം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കരസ്ഥമാക്കിയ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അമൽ ഇക്ബാൽ സംസ്ഥാനതല മത്സരത്തിൽ ഇരട്ട സ്വർണം നേടിയിട്ടുണ്ട്.