ലെനിൻ രാജേന്ദ്രൻ മാദ്ധ്യമ മഹിമ അവാർഡ്:.... കേരള കൗമുദി മികച്ച ജനപ്രിയ ദിനപത്രം, കൗമുദി ടി.വി മികച്ച ഇൻഫോടെയ്മെന്റ് ചാനൽ
തിരുവനന്തപുരം: കലാനിധി ആദിപരാശക്തി പുരസ്‌കാരത്തിന്റെ ഭാഗമായുള്ള ലെനിൻ രാജേന്ദ്രൻ മാദ്ധ്യമ മഹിമ അവാർഡിൽ മികച്ച ജനപ്രിയ വാർത്താദിനപത്രമായി കേരള കൗമുദിയും മികച്ച ഇൻഫോടെയ്മെന്റ് ചാനലായി കൗമുദി ടി.വിയും തിരഞ്ഞെടുക്കപ്പെട്ടു. കലാനിധി മുൻ പ്രസിഡന്റും സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രന്റെ സ്മരണയ്‌ക്കായാണ് അവാർഡ് നൽകുന്നത്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് സദ് ഗുരു ശ്രീരാമദാസ് സമാധി ശിവക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ചലചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ വിതരണം ചെയ്യും. കലാനിധി ആദിപരാശക്തി പുരസ്‌കാര വിതരണം, പൊങ്കാലകിറ്റ് വിതരണം, മഞ്ജീര ദ്വനി നൃത്ത സംഗീത സമന്വയം എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രൊഫ. പി.ആർ. കുമാരകേരള വർമ്മ, കാര്യവട്ടം ശ്രീകണ്‌ഠൻ, ഗീതാരാജേന്ദ്രൻ, ഷാജി കുമാർ.എസ്.വി, പ്രദീപ് തൃപ്പരപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.