മന്നം സമാധി ദിനാചരണം

Wednesday 25 February 2026 11:29 PM IST

ഏഴംകുളം : 4198 നമ്പർ ദേവി വിലാസം എൻ എസ് എസ് . കരയോഗത്തിൽ മന്നം സമാധി ദിനചാരണം നടന്നു. പ്രസിഡന്റ്‌ പി . കെ . രവീന്ദ്രൻ നായർ, സെക്രട്ടറി കെ . വിശ്വനാഥൻ നായർ എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ്‌ പി . കെ . രവീന്ദ്രൻ നായർ പ്രതിജ്ഞ ചൊല്ലി.

ഇളമണ്ണൂർ 59 നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നം സമാധിദിനാചരണം നടത്തി.കരയോഗം പ്രസിഡന്റ് ആർ.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി രാജീവ്.ജി സ്വാഗതവും ജിജു.എസ്.നന്ദിയും പറഞ്ഞു.