നിവേദനം നൽകി
Wednesday 25 February 2026 11:31 PM IST
പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ ലേബർ കോഡിലെ ചില ഏടുകളിൽ തൊഴിലാളി വിരുദ്ധ ഭാഗങ്ങളുണ്ടെന്നും ഇത് മാറ്റി അനുകൂല നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന് ബി.എം.എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ജില്ലാ സെക്രട്ടറി ഹരിനാരായണൻ, സംസ്ഥാന സമിതി അംഗം പി.എസ്.ശശി, ജില്ലാ വൈസ് പ്രസിഡന്റ് വി.രാജൻ പിള്ള, കെ.എൻ.സതീഷ് കുമാർ, തയ്യൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ഗീത, നാഷണൽ ഓർഗനൈസേഷൻ ഓഫ് ഇൻഷുറൻസ് ഓഫീസേഴ്സ് (ബി.എം.എസ്) സെക്രട്ടറി അജയകുമാർ എന്നിവർ പങ്കെടുത്തു.