കുന്നന്താനത്ത് ഇഴഞ്ഞിഴഞ്ഞ് പഞ്ചായത്ത് ഒാഫീസ് നിർമ്മാണം

Wednesday 25 February 2026 11:31 PM IST

​ ​ ​മ​ല്ല​പ്പ​ള്ളി​:​ വർഷങ്ങൾ കഴിഞ്ഞിട്ടും കുന്നന്താനം പഞ്ചായത്ത് ഒാഫീസ് കെട്ടിടം പണി എങ്ങുമെത്തിയില്ല. കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമ്മാണമാണ് ഭാഗികമായി ഇതുവരെ നടന്നത്. 2​0​2​4​ ജൂ​ലായിലാണ് പണി തുടങ്ങിയത്.

സ്ഥ​ല​സൗ​ക​ര്യമില്ലാത്ത ഒാഫീസിന് പുതിയ കെട്ടിടം പണിയുന്നതിന് ​​എം​.എ​ൽ​.എ​യു​ടെ​ ആ​സ്തി​ ​വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് 2​0​1​8​-​1​9​ ​പ​ദ്ധ​തി​യി​ൽ​ 1​9​9​.6​0​ ല​ക്ഷം​രൂ​പ​യു​ടെ​ ഭ​ര​ണാ​നു​മ​തി​ ​ല​ഭി​ച്ചി​രു​ന്നു

കു​ന്ന​ന്താ​നം​ -​ മു​ക്കൂ​ർ​ ​റോ​ഡരികിലുള്ള പ​ഞ്ചാ​യ​ത്ത് ​ക​മ്മ്യൂ​ണി​റ്റി​ ഹാ​ളി​നു​ മു​ന്നി​ലാ​ണ് കെ​ട്ടി​ടം​ പണിയുന്നത്. ​

തുടക്കം മുതൽ നിർമ്മാണത്തിന് തടസങ്ങൾ പലതായിരുന്നു. മികച്ച സൗകര്യങ്ങളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ​ ബേ​സ് മെന്റി​ൽ​ ​എ​ൻ​ജി​നീ​യ​റിംഗ് വി​ഭാ​ഗ​ത്തി​ന്റെ​ ​ഓ​ഫീ​സും​ മ​റ്റി​ട​ങ്ങ​ളി​ൽ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ പാ​ർ​ക്കിംഗി​നു​ള്ള​ ​സൗ​ക​ര്യ​വു​മു​ണ്ട്. ഫ്ര​ണ്ട് ഓ​ഫീ​സ്,​ ​സെ​ക്ര​ട്ട​റി​,​ പ്ര​സി​ഡ​ന്റ്,​ ഓ​ഫീ​സ് സ്റ്റാ​ഫു​ക​ൾ​ എ​ന്നി​വർക്കുള്ള മുറികൾ ​ ​ ​കു​ടും​ബ​ശ്രീ​ ഓ​ഫീസ്,​ വി​ഇ​ഒ​ ഒാഫീസ് ​ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ​,​ വൈ​സ് പ്ര​സി​ഡ​ന്റ്,​ സ്ഥി​രം​സ​മി​തി​ ​അദ്​ധ്യ​ക്ഷ​ന്മാ​ർ​,​ പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ൾ​ എ​ന്നി​വ​ർ​ക്കു​ള്ള​ ​മു​റി​കൾ മറ്റു നിലകളിലുണ്ടാകും. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അധികൃതർ കാട്ടുന്ന അനാസ്ഥയാണ് നിർമ്മാണത്തിന് തടസമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തടസങ്ങൾ പലവിധം

1. 2​0​2​2​ ആ​ഗ​സ്റ്റ് ​2​5​ന് ശി​ലാ​സ്ഥാ​പ​നം നടത്തിയെങ്കിലും പിന്നീട് പണി നടന്നില്ല. 2​0​2​3​ഫെ​ബ്രു​വ​രി​ 1​6​ന് വീ​ണ്ടും​ത​റ​ക്ക​ല്ലിട്ടെങ്കിലും ​സാങ്കേതിക പ്രശ്നങ്ങളെ ചൊല്ലി പണി നടന്നില്ല

2 കെ​ട്ടി​ടം​ ​നി​ർമ്മാ​ണ​ത്തി​ന്റെ​ ചു​മ​ത​ല​യു​ള്ള​ ​ഹാ​ബി​റ്റാ​റ്റും​ ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​വ​കു​പ്പും​ ത​മ്മി​ലു​ള്ള​ത​ർക്കമായിരുന്നു ആദ്യ പ്രശ്നം. ഹാബിറ്റാറ്റിന് ​എ​സ്റ്റി​മേ​റ്റ് തു​ക​യു​ടെ​ 2​0​%​ ​അ​ഡ്വാ​ൻ​സ് ന​ൽ​കാ​തി​രു​ന്ന​താ​ണ് തടസമായത്. മ​ന്ത്രി​യു​ടെ​ ​സാന്നിദ്ധ്യത്തിൽ നടന്ന ​ യോ​ഗ​ത്തി​ൽ​ ഇതിന് പരിഹാരം കണ്ടു.

3 കെട്ടിടം നിർമ്മിക്കുന്ന ഭാഗത്തേക്ക് റോ​ഡി​ൽ​നി​ന്ന് ​താ​ഴ്ച​യാ​യ​തി​നാ​ൽ​ സ്ഥ​ലം​ ​നി​ര​പ്പാ​ക്കേണ്ടിവന്നതും പ്രശ്നമായി. വഴിയില്ലാത്തതിനാൽ മ​ണ്ണ് നീ​ക്കം​ ​ചെ​യ്യു​ന്നത് ബുദ്ധിമുട്ടായിരുന്നു. പിന്നീട് വഴി നിർമ്മിച്ചാണ് മണ്ണ് മാറ്റിയത്.

​ 3​ നി​ല​ക​ൾ

​ 7​3​9​5​ ​ച​തു​ര​ശ്ര​ അടി വിസ്തീർണം