പരിശീലനം
Wednesday 25 February 2026 11:33 PM IST
കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ആശ വർക്കർമാരുടെ പത്താം മൊഡ്യൂൾ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അയിരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി നായർ അദ്ധ്യക്ഷത വഹിച്ചു. മുരളി വെങ്ങഴ , അയിരൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാംകുട്ടി അയ്യക്കാവിൽ , ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ ടി. പി , എസ് ധനലക്ഷ്മി , ബിജിമോൾ കെ.സി , സിൻ്റി ജോൺ , ആരിഭ എം , രാജി ആർ, ഷിബി എസ് പിള്ള എന്നിവർ സംസാരിച്ചു.