149 സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കട : മന്ത്രി

Thursday 26 February 2026 1:37 AM IST
ചെങ്ങറ സമരഭൂമിയിലെ സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കോന്നി: ആദിവാസി ഉന്നതികളും, അനാഥാലയങ്ങളും അടക്കമുള്ള സംസ്ഥാനത്തെ 149 സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ പ്രവർത്തിക്കുന്നതായും കിടപ്പു രോഗികൾക്ക് ഒപ്പം പദ്ധതിയിലൂടെ ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നതായും മന്ത്രി ജി ആർ അനിൽ പറഞ്ഞു. ചങ്ങര സമരഭൂമിയിൽ സഞ്ചരിക്കുന്ന റേഷൻ കട ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കെ യു ജനിഷ് കുമാർ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ, കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാര്‍, ജില്ലാ സപ്ലൈ ഓഫീസർ ജി.എസ് ഗോപകുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ഹരീഷ്.കെ പിള്ള എന്നിവർ സംസാരിച്ചു.