പഴയ കെട്ടിടങ്ങളുടെ ഫിറ്റ്നസ് , വേണം സമഗ്ര പരിശോധന , നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

Thursday 26 February 2026 12:52 AM IST
കോ​ഴി​ക്കോ​ട് ​വ​ലി​യ​ങ്ങാ​ടി​യി​ൽ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​സ​ൺ​ ​ഷെ​യ്ഡ് ​ത​ക​ർ​ന്ന് ​നാ​ലു​പേ​ർ​ ​മ​രി​ച്ച​ ​സ്ഥ​ലം​ ​കോ​ഴി​ക്കോ​ട് ​ദു​ര​ന്ത​നി​വ​ര​ണ​ ​അ​തോ​റി​റ്റി​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​എ​ൻ.​രേ​ഖ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

കോഴിക്കോട്: വലിയങ്ങാടിയിൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാലുപേർ മരിച്ചതിനു പിന്നാലെ വലിയങ്ങാ‌ടിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടി‌ടത്തിന്റെ സൺഷെയ്ഡും തകർന്ന പശ്ചാത്തലത്തിൽ പഴയ കെട്ടിടങ്ങളുടെ സമഗ്ര പരിശോധന വേണമെന്ന നിർദ്ദേശവുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. വലിയങ്ങാടി വാടിയിൽ ലൈനിലെ ഉമ്മറിന്റെ കെട്ടിടത്തിലെ സൺഷെയ്ഡ് തകർന്ന സ്ഥലം ഇന്നലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ എൻ.രേഖ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചു. തുടർന്ന് കാലപ്പഴക്കമുള്ള എല്ലാ കെട്ടിടങ്ങളും പരിശോധിക്കണമെന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കോർപ്പറേഷനോട് സമഗ്ര പരിശോധന ആവശ്യപ്പെട്ടേക്കും. അപകടകരമായ കെട്ടിടങ്ങളിലുള്ളവരെ ഒഴിപ്പിക്കും. ബസ് സ്റ്റാൻഡ് പോലെ കൂടുതൽ ആളുകളെത്തുന്ന സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ ഓഡിറ്റ് നടത്തും. ഇതിനകം കോർപ്പറേഷൻ തുടങ്ങിയ പരിശോധനയിൽ കാരപ്പറമ്പ് മത്സ്യ മാർക്കറ്റും പുതിയങ്ങാടി മാർക്കറ്റും അൺഫിറ്റാണെന്ന് കണ്ടെത്തി. പരിശോധന തുടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെ തകർന്നുവീഴാറായ നിരവധി കെട്ടിടങ്ങളുണ്ട്. അഞ്ചും ആറും പതിറ്റാണ്ട് പഴക്കമുള്ളവയാണ് നഗരത്തിലെ കെട്ടിടങ്ങൾ പലതും.

കോർപ്പറേഷൻ മുൻ ഭരണസമിതി കാലപ്പഴക്കം ചെന്ന ആറോളം കെട്ടിടങ്ങൾ ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. അതിൽ ഇപ്പോൾ തകർന്ന വലിയങ്ങാടിയിലെ കെട്ടിടവുമുണ്ട്.പഴക്കമേറെയുള്ള കെട്ടിടങ്ങൾ നിലനിറുത്തി 20 വർഷം വരെ പഴക്കമുള്ളവ പൊളിക്കുന്നതാണ് നഗരസഭയുടെ രീതിയെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആക്ഷേപം.

  • തകർന്നു വീഴാം ജില്ലാ രജിസ്ട്രാർ ഓഫീസ്

ഇപ്പോൾ തകർന്നുവീഴുമെന്ന നിലയിലാണ് മാനാഞ്ചിറയിലെ ജില്ല രജിസ്ട്രാർ ഓഫീസ്. ഓടിട്ട പഴയ കെട്ടിടത്തിനു മുകളിൽ ചോർച്ച പരിഹരിക്കാൻ താർപായ വിരിച്ചിരിക്കുകയാണ്. പഴകിയ വാതിലുകളും ജനലുകളുമാണുള്ളത്. ഇഴജന്തുക്കൾ കയറിയിറങ്ങാൻ സാദ്ധ്യതയുള്ള ഓഫീസിൽ ഫയലുകൾ സൂക്ഷിക്കാനുള്ള സൗകര്യവുമില്ല. ചിതൽ പിടിക്കാവുന്ന നിലയിലാണ് ഫയലുകൾ വച്ചിരിക്കുന്നത്.

രജിസ്ട്രാർ ജനറൽ, ഓഡിറ്റ് വിഭാഗങ്ങളും, ഉത്തരമേഖല ഡി.ഐ.ജി ഓഫീസും സബ് രജിസ്ട്രാർ ഓഫീസും ചിട്ടി രജിസ്ട്രേഷൻ വിഭാഗവുമെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു പേർക്ക് ഇരിക്കാവുന്ന ഒരു ചായ്പാണ് ഉത്തരമേഖല ഡി.ഐ.ജി ഓഫീസ്. നഗരഹൃദയത്തിലുള്ള രജിസ്ട്രേഷൻ ഓഫീസ് കോപ്ളക്സിന് പുതിയ കെട്ടിടം പണിതിട്ടുണ്ടെങ്കിലും അങ്ങോട്ട് മാറാനായിട്ടില്ല. 2023 മേയ് മന്ത്രി വി.എൻ വാസവനാണ് ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്. വെെദ്യുതി കണക്ഷനും കിട്ടിയിട്ടില്ല.

പഴക്കമുള്ള ചില കെട്ടിടങ്ങൾ

മൊയ്തീൻപള്ളി റോഡി ലെ ന്യൂ ബസാർ, സെൻട്രൽ മാർക്കറ്റ്, നടക്കാവ് മാർക്കറ്റ്, പുതിയങ്ങാടി മാർക്കറ്റ്, കാരപ്പറമ്പ് മാർക്കറ്റ്, മെഡിക്കൽ കോളേജിലെ വേണാട് ബിൽഡിംഗ്, കോഴിക്കോട് ത്രിവേണി, സെൻട്രൽ മാർക്കറ്റിലെ ജവഹർ ബി​ൽഡിംഗ്, ബേപ്പൂർ ബസ് സ്റ്റാൻഡ്.

വ​ലി​യ​ങ്ങാ​ടി​യി​ൽ​ ​വീ​ണ്ടും​ ​കെ​ട്ടി​ടം ത​ക​ർ​ന്നു​;​ ​ആ​ള​പാ​യ​മി​ല്ല കോ​ഴി​ക്കോ​ട്:​ ​വ​ലി​യ​ങ്ങാ​ടി​യി​ൽ​ ​ഇ​ന്ന​ലെ​ ​വീ​ണ്ടും​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്നു​ ​വീ​ണു.​ ​ആ​ള​പാ​യ​മി​ല്ല.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​ത്തി​നാ​ണ് ​വാ​ടി​യി​ൽ​ ​ലൈനി​ലെ​ ​കു​റ്റി​ച്ചി​റ​ ​ഫ​ർ​ഹാ​ന​യി​ൽ​ ​പി.​എ​ൻ.​ ​ഉ​മ്മ​റി​ന്റെ​ 40​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​സ​ൺ​ഷെ​യ്ഡ് ​ത​ക​ർ​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​​ ​സ​ൺ​ഷെ​യ്ഡ് ​ത​ക​ർ​ന്ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം. ഇ​ന്ന​ലെ​ ​അ​പ​ക​ട​മു​ണ്ടാ​യ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ഒ​ന്നാം​ ​നി​ല​യി​ലും​ ​ഷീ​റ്റി​ട്ട​ ​സ്ഥ​ല​ത്തു​മാ​യി​ ​മു​പ്പ​തി​ല​ധി​കം​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​താ​മ​സി​ക്കു​ന്നു​ണ്ട്.​ ​കെ​ട്ടി​ട​ത്തി​നോ​ട് ​ചേ​ർ​ന്ന് ​ഷീ​റ്റി​ട്ട​ ​ഭാ​ഗ​ത്തേ​ക്കാ​ണ് ​പ​ത്ത​ടി​യു​ള്ള​ ​സ്ലാ​ബി​ന്റെ​ ​പ​കു​തി​ ​ഭാ​ഗം​ ​ത​ക​ർ​ന്നു​വീ​ണ​ത്.​ ​വീണ ഭാഗം​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്ന് ​വേ​ർ​പെ​ട്ട് ​തൂ​ങ്ങി​നി​ൽ​ക്കു​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് ​പ​ത്ത് ​മി​നി​റ്റ് ​മു​മ്പാ​ണ് ​ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ ​മൂ​ന്ന് ​തൊ​ഴി​ലാ​ളി​ക​ൾ​ ​പു​റ​ത്തേ​ക്ക് ​പോ​യ​തെ​ന്ന് ​ദൃ​ക്സാ​ക്ഷി​ക​ൾ​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ത്തെ​ ​തു​ട​ർ​ന്ന് ​താ​മ​സ​ക്കാ​രെ​ ​ഒ​ഴി​പ്പി​ക്കാ​നും​ ​കെ​ട്ടി​ടം​ ​പൂ​ട്ടി​യി​ടാ​നും​ ​ഉ​ട​മ​യോ​ടും​ ​കോ​ർ​പ്പ​റേ​ഷ​നോ​ടും​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​റ്റി ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കെ​ട്ടി​ടം​ ​ന​വീ​ക​രി​ച്ച് ​നോ​ ​ഒ​ബ്ജ​ക്ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഹാ​ജ​രാ​ക്കി​യ​ ​ശേ​ഷ​മേ​ ​കെ​ട്ടി​ടം​ ​തു​റ​ക്കാ​വൂ​ ​എ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​കെ​ട്ടി​ട​ത്തി​ന് 30​ ​വ​ർ​ഷ​ത്തെ​ ​പ​ഴ​ക്ക​മു​ള്ള​താ​യാ​ണ് ​ഉ​ട​മ​ ​പ​റ​യുന്നത്.​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​വി​ഭാ​ഗം​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​എ​ൻ.​ ​രേ​ഖ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗി​ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​യാ​ണ് ​വ​ലി​യ​ങ്ങാ​ടി​യി​ലെ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കെ​ട്ടി​ട​ത്തി​ലെ​ ​സ​ൺ​ഷെ​യ്ഡ് ​ത​ക​ർ​ന്ന് ​നാ​ലു​പേ​ർ​ ​മ​രി​ച്ച​ത്.