തന്ത്രിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Thursday 26 February 2026 12:57 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി.ആർ.എസ് ആശുപത്രിയിലാണ് ചികിത്സ. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ കാരണം സ്ഥിരം ചികിത്സിക്കുന്ന തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകാൻ കഴിയാത്തതിനാലാണ് തിരുവനന്തപുരത്ത് ചികിത്സ തേടിയത്.
ജയിലിലായിരിക്കെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇതടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കാനാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ചു.