സബ്സിഡി സാധനം ശേഖരിച്ചില്ല: മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Thursday 26 February 2026 1:22 AM IST
കൊച്ചി: സബ്‌സിഡി സാധനങ്ങളുടെ ശേഖരം ഉറപ്പാക്കാത്തതിന് സപ്ളൈകോ ഡിപ്പോകളിലെ മാവേലി സ്‌റ്റോർ കസ്റ്റോഡിയൻ തസ്തികയിലുള്ള മൂന്നു ജീവനക്കാർക്ക് സസ്‌പെൻഷൻ. മാവേലിക്കരയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകരയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോടിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡിഷണൽ ജനറൽ മാനേജർ (പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ) സസ്‌പെൻഡ് ചെയ്‌തത്.