ആൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോ.

Thursday 26 February 2026 1:27 AM IST

തിരുവനന്തപുരം:കരാറുകാരുടെ ബിൽ കുടിശ്ശിക ഉടൻ നൽകണമെന്ന് ആൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്രി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ വിവിധ മേഖലകളിൽ ആനുകൂല്യം നൽകുന്നുണ്ടെങ്കിലും കരാറുകാർ വലിയ ബുദ്ധിമുട്ടാണ്‌ നേരിടുന്നതെന്ന്‌ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് എ.താജുദ്ദീൻ തോപ്പിൽ,സെക്രട്ടറി ആർ.കെ പ്രസാദ്, പദ്മകുമാർ.എസ്,എ.കെ.ഷാനവാസ്,കെ.നന്ദകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.