അതിപിന്നാക്കക്കാരുടെ അവകാശം അട്ടിമറിച്ചു: വണിക വൈശ്യ സംഘം

Thursday 26 February 2026 1:40 AM IST

തിരുവനന്തപുരം: വണിക വൈശ്യ സമുദായം ഉൾപ്പെടെയുള്ള അതിപിന്നാക്ക വിഭാഗങ്ങളെ കൂടുതൽ ദ്രോഹിച്ചത് പത്തുവർഷത്തിനിടെയെന്ന് കേരള വണികവൈശ്യ സംഘം സംസ്ഥാന കമ്മിറ്റി പ്രമേയം. അവകാശങ്ങൾ നിഷേധിച്ചു. ഉദ്യോഗ വിദ്യാഭ്യാസ സംവരണം അട്ടിമറിച്ചു. 54 സമുദായങ്ങൾക്കുണ്ടായിരുന്ന പത്ത് ശതമാനം സംവരണം മൂന്ന് ശതമാനമാക്കി. ഒ.ബി.എച്ചിൽ ഉൾപ്പെട്ട 30 സമുദായങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഒ.ഇ.സി ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പൂർണ ഒ.ഇ.സിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്രീമിലെയർ പരിധി വർദ്ധിപ്പിച്ചതിന്റെ ഗുണവും ലഭിച്ചില്ല. വെളിയത്തെ എയ്ഡഡ് കോളേജിന് രണ്ടുടേമായിട്ടും പ്രവർത്തനാനുമതിയില്ല. അടൂരിൽ ലാ കോളേജ് തുടങ്ങാൻ അനുമതി നൽകണമെന്ന ആവശ്യവും അവഗണിക്കപ്പെട്ടു. പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.രാമചന്ദ്രൻ ചെട്ടിയാർ, ട്രഷറർ എം.മോഹനൻ, വർക്കിംഗ് പ്രസിഡന്റ് എസ്.സുബ്രഹ്‌മണ്യൻ ചെട്ടിയാർ, സംഘടനാ സെക്രട്ടറി എ.മണികണ്ഠൻ, എം.ജി മഞ്‌ജേഷ്, എൻ.ശ്രീരംഗൻ, എ.ജി ശിവരാമൻ, വിജയൻ വാകയിൽ, ടി.കെ. മോഹനൻ ചെട്ടിയാർ, എം.ജി. നടരാജൻ, ആർ.രമേശൻ, കെ.സി. കനകരത്തിനം, പ്രൊഫ.എ.ഗോപാലകൃഷ്ണൻ, എ.എസ്. രാജമ്മാൾ, എൽ.രത്‌നമ്മ, എം.കെ. സേതുമാധവൻ, രേണുകാമണി തുടങ്ങിയവർ സംസാരിച്ചു.