കളക്ടർ വി.ആർ.വിനോദ് പടിയിറങ്ങുന്നു

Thursday 26 February 2026 1:55 AM IST

മ​ല​പ്പു​റം​:​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​വി.​ആ​ർ.​വി​നോ​ദ് ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​ ​പ​ടി​യി​റ​ങ്ങു​ന്നു.​ ​ലാ​ൻ​ഡ് ​റ​വ​ന്യൂ​ ​വ​കു​പ്പി​ൽ​ ​ജോ​യി​ന്റ് ​ക​മ്മീ​ഷ​ണ​റാ​യാ​ണ് ​സ്ഥ​ലം​ ​മാ​റ്റം.​ ​പ​ക​രം​ ​ആ​രോ​ഗ്യ,​​​ ​കു​ടും​ബ​ക്ഷേ​മ​ ​വ​കു​പ്പി​ലെ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​യാ​യ​ ​വി​ന​യ് ​ഗോ​യ​ൽ​ ​ജി​ല്ല​യു​ടെ​ ​പു​തി​യ​ ​ക​ള​ക്ട​റാ​കും.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ ​അ​ദ്ദേ​ഹം​ ​ചു​മ​ത​ല​യേ​ൽ​ക്കും. 2015​ലെ​ ​കേ​ര​ള​ ​കേ​ഡ​ർ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​വി.​ആ​ർ.​വി​നോ​ദ് 2023​ ​ഒ​ക്ടോ​ബ​ർ​ 20​നാ​ണ് ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ക​ള​ക്ട​റാ​യി​ ​ചു​മ​ത​ല​യേ​റ്റ​ത്.​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ആ​യി​രി​ക്കെ​യാ​ണ് ​മ​ല​പ്പു​റ​ത്ത് ​ക​ള​ക്ട​റാ​യി​ ​എ​ത്തി​യ​ത്.​ ജി​ല്ലാ​ ​തി​ര​ഞ്ഞെടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​എ​ന്ന​ ​നി​ല​യി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വി​ൽ​ ​ജി​ല്ല​ ​അ​ഭി​മു​ഖീ​ക​രി​ച്ച​ത് ​നാ​ലു​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ​യാ​യി​രു​ന്നു.​ 2024​ലെ​ ​ലോ​ക്‌​സ​ഭാ​ ​​തി​ര​ഞ്ഞെടു​പ്പ് ​,​ ​വ​യ​നാ​ട് ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ലം​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്,​ ​നി​ല​മ്പൂ​ർ​ ​ഉ​പ​​തി​ര​ഞ്ഞെടു​പ്പ് ​,​​ 2025​ലെ​ ​ത​ദ്ദേ​ശ​ ​​തി​ര​ഞ്ഞെടു​പ്പ് ​എ​ന്നി​വ​യി​ലെ​ല്ലാം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​തൃ​പാ​ട​വം​ ​പ്ര​ക​ട​മാ​യി​രു​ന്നു.ആ​രോ​ഗ്യ​ക​ര​മാ​യ​ ​ഭ​ക്ഷ​ണം,​ ​ജീ​വി​ത​ശൈ​ലി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തോ​ടു​ള്ള​ ​ക​രു​ത​ൽ,​ ​മാ​ലി​ന്യ​ ​നി​ർ​മ്മാ​ർ​ജ​നം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​ക​ള​ക്ട​റു​ടെ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ശ്ര​ദ്ധേ​യ​വും​ ​വേ​റി​ട്ട​തു​മാ​യി.

ഭിന്നശേഷിക്കാർക്കൊപ്പം

  • ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​സം​സ്ഥാ​ന​ ​സാ​മൂ​ഹി​ക​ ​നീ​തി​ ​വ​കു​പ്പി​ന്റെ​ ​മി​ക​ച്ച​ ​ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള​ ​പു​ര​സ്‌​കാ​രം​ ​ല​ഭ്യ​മാ​ക്കി.
  • '​ഒ​പ്പം​'​ ​എ​ന്ന​ ​പേ​രി​ൽ​ ​അ​വ​ർ​ക്കാ​യി​ ​തു​ട​ങ്ങി​യ​ ​ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി.
  • വി.​ആ​ർ.​വി​നോ​ദി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി​ ​പി.​എ​സ്.​സി​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി.​ ​ഈ​ ​പ​രി​ശീ​ല​നം​ ​വ​ഴി​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ ​ല​ഭി​ച്ച​വ​രു​ണ്ട്.
  • ഭി​ന്ന​ശേ​ഷി​ക്കാ​രെസ്വ​യം​ ​പ​ര്യാ​പ്ത​രാ​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ആ​ക്സ​സ് ​ക​ഫേ​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​നി​ല​വി​ൽ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ ​ന​ട​ത്തു​ന്ന​ ​ര​ണ്ട് ​ക​ഫേ​ക​ളാ​ണ് ​സി​വി​ൽ​ ​സ്റ്റേ​ഷ​നി​ലു​ള്ള​ത്.
  • ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ഭി​ന്ന​ശേ​ഷി​ ​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് ​ക​ള​ക്ട​ർ​ ​മു​ൻ​കൈ​യെ​ടു​ത്തു.
  • ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​ചെ​സ് ​പ​രി​ശീ​ല​നം​ ​ഉ​ൾ​പ്പെ​ടെ​ ​കാ​യി​ക​ ​പ​രി​ശീ​ല​ന​ങ്ങ​ളും​ ​വി​നോ​ദ​ ​പ​രി​പാ​ടി​ക​ളും​ ​ന​ട​ത്തി.