ബ്രാവോ ബോഡോ

Thursday 26 February 2026 7:40 AM IST

മിലാൻ: നിലവിലെ റണ്ണറപ്പുകളും മുൻ ചാമ്പ്യന്മാരുമായ ഇന്റർമിലാനെ തകർത്തെറിഞ്ഞ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ടിലെത്തി നോർ‌വീജിയൻ വിസ്മയ ക്ലബ് ബോഡോ ഗ്ലിംറ്റ് ചരിത്രമെഴുതി. ഇന്ററിന്റെ തട്ടകമായ മിലാനിലെ സാൻസീറോയിൽ നടന്ന രണ്ടാം പാദ പ്ലേ ഓഫ് പോരാട്ടത്തിൽ 2-1ന് ആതിഥേയരെ വീഴ്‌ത്തിയ ബോഡോ ഇരുപദങ്ങളിലുമായി ആകെ 5-2ന്റെ ഗംഭീരജയത്തോടെയാണ് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്. സ്വന്തം മൈതാനത്ത് നടന്ന ഒന്നാം പാദ പ്ലേ ഓഫിൽ 3-1ന്റെ ജയം ബോഡോ സ്വന്തമാക്കിയിരുന്നു.

സാൻസീറോയിൽ നടന്ന രണ്ടാം പാദത്തിൽ ജെൻസ് പീറ്റർ ഹോഗും ഹാക്കോൺ എവ്‌ജനുമാണ് ബോഡോയ്‌ക്കായി ലക്ഷ്യം കണ്ടത്. ഹാക്കോണിന്റെ ഗോളിന് അസിസ്റ്റ് നൽകിയതും ഹോഗായിരുന്നു. അലേസാന്ദ്രോ ബാസ്‌റ്റോണി ഇന്ററിനായി ഒരു ഗോൾ മടക്കി.

നേരത്തേ കരുത്തരായ മാഞ്ചസ്റ്റർ സ ിറ്റിയേയും അത്‌ലറ്റിക്കോ മാഡ്രിഡിെയും ബോഡോ കീഴടക്കിയിരുന്നു.

അലക്സാണ്ടർ സൊർലോത്തിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്ലേഓഫ് പോരാട്ടത്തിൽ 4-1ന്റെ ജയം നേടിയ അ‌ത്‌ലറ്റിക്കോ മാഡ്രിഡും അവസാന പതിനാറിൽ ഇടം നേടി. ഇരുപാദങ്ങളിലുമായി 7-4നാണ് അത്‌ലറ്റിക്കോയുടെ വിജയം. ആദ്യ പാദത്തിൽ ഇരുടീമും മൂന്ന് ഗോൾ വീത ം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

ഇംഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡും പ്രീക്വാർട്ടറിൽ എത്തിയിട്ടുണ്ട്. പ്ലേഓഫിൽ ഇരുപാദങ്ങളിലുമായി 9-3ന് ക്വാറബാഗ് എഫ്.കെയെ കീഴടക്കിയാണ് ന്യൂകാസിൽ കടന്നത്. ആദ്യ പാദത്തിൽ 6-1ന് ക്വാഗബാഗിനെ വീഴ്‌ത്തിയ ന്യൂകാസിൽ രണ്ടാം പാദത്തിൽ 3-2ന്റെ ജയമാണ് നേടിയത്. പ്ലേഓഫ് രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ ഗോൾ രഹിത സമനിലയിൽ കുടുങ്ങിയെങ്കിലും ആദ്യപാദത്തിൽ നേടിയ 2-0ജയത്തിന്റെ പിൻബലത്തിൽ ജർമ്മൻ ക്ലബ് ് ലെവർകുസൻ ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിനെ മറികടന്ന് നോക്കൗട്ടിലെത്തി.

2- യൂറോപ്യൻ ചാമ്പ്യൻസ് ് ലീഗിന്റെ നോക്കോൗട്ടിലെത്തുന്ന രണ്ടാമത്തെ നോർവീജിയൻ ടീമാണ് ബോഡോ ഗ്ലിംറ്റ്

42,000- നോർവേയിലെ നോർഡ്‌ലാൻഡ് കൗണ്ടിയിലെ മുനിസിപ്പാലിറ്റിയായയ ബോഡോയിലെ ആകെ ജനസംഖ്യ 42,000 മാത്രമാണ്.

കാശ്‌മീരിന്റെ കൈയിൽ

ഹു​ബ്ബാ​ലി​: ര‍ഞ്ജി ട്റോഫി ഫൈനലിൽ ജമ്മു കാശ്‌മീർ മികച്ച നിലയിൽ. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 527/6 എന്ന നിലയിലാണ്. 284/ 2 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കാശ്‌മീരിന് സെഞ്ച്വറി നേടിയ ശുഭം പുൻദിറിന്റെ (121)​ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. പരിക്കിനെ തുടർന്ന് ആദ്യദിനം മടങ്ങിയ ക്യാപ്‌ടൻ പരസ് ദോഗ്ര (70) തിരിച്ചെത്തി അർദ്ധ സെഞ്ച്വറി നേടി. അബ്ദുൾ സമദ് (61)​,​ കൻഹയ്യ വധവൻ (70)​,​ സഹിൽ ലോട്ര (പുറത്താകാതെ 57)​ എന്നിവരും അർദ്ധ സെഞ്ച്വറി തികച്ചു.