ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു, അപകടം അത്യാഹിത വിഭാഗത്തിനുമുന്നിൽ

Thursday 26 February 2026 11:35 AM IST

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് തലയിൽ ചക്കവീണ് പരിക്കേറ്റു. ഓമല്ലൂർ സ്വദേശി എൻ ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുമുന്നിലായിരുന്നു സംഭവം.

ഡാേക്ടറെ കണ്ടശേഷം മരുന്നുവാങ്ങി കൗണ്ടറിൽ നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു അപകടമുണ്ടായത്. അത്യാഹിത വിഭാഗത്തിനുമുന്നിലെ പ്ളാവിൽ നിന്ന് ചക്ക ഗംഗാധരൻ നായരുടെ തലയിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ഗംഗാധരൻ നായർ ബോധരഹിതനായി നിലംപതിച്ചു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി അദ്ദേഹത്തെ ആശുപത്രിയേക്ക് മാറ്റി. തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കുമാണ് പരിക്ക്. അവസ്ഥ ഗുരുതമല്ലെന്നും നിലവിൽ നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോർട്ട്.