ഫുട്‌ബാളുകൾ വിതരണം ചെയ്തു
Friday 27 February 2026 12:34 AM IST
തൃത്താല: മണ്ഡലത്തിൽ കേരളോത്സവത്തിൽ പങ്കെടുത്ത 500 ക്ലബ്ബുകൾക്ക് ഫുട്‌ബാളുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു. ഫുട്‌ബാൾ താരം ഐ.എം. വിജയൻ മുഖ്യാതിഥിയായി. കൂറ്റനാട് കാണിച്ചിറക്കൽ മാൾ എസ്റ്റിഡിയോ ടറഫിൽ നടന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി.നിഷ , അഡ്വ.നിഷ , കെ .പി.വിബിലേഷ്, ജനപ്രതിനിധകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.