പരിശീലനം ആരംഭിച്ചു
അഗളി: ഷോളയൂരിൽ പാലിയേറ്റീവ് കെയർ വോളന്റിയർമാർക്ക് ത്രിദിന പരിശീലനം ആരംഭിച്ചു. ഷോളയൂർ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്രവും ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിശീലനം നൽകുന്നത്. പരിശീലനം ഷോളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടമായി 35 പേർക്കാണ് പരിശീലനം നൽകുന്നത്. പരിശീലന ക്ലാസും, വരും ദിവസങ്ങളിൽ പാലിയേറ്റീവ് കെയർ രോഗികളുടെ വീട്ടിൽ പോയി ശുശ്രൂഷ നൽകുകയുമാണ് ചെയ്യുന്നത്. ഷോളയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടന്ന പരിപാടിയിൽ ഷോളയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രാഹുൽ നായർ അദ്ധ്യക്ഷനായി. ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ആർ.വിശാഖ് മുഖ്യാതിഥിയായി. ഷോളയൂർ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.മീര ഗുപ്ത, ഡോ.ശ്രീരാഗ്, എം.എൽ.എസ്.പി.ജിസമോൾ,പാലിയേറ്റീവ് കെയർ നഴ്‌സ് എൽസി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.