മലപ്പുറം കുന്നുമ്മലിൽ ബസ് ബേ നിർമ്മിക്കണം: റാഫ്

Friday 27 February 2026 12:13 AM IST
d

മലപ്പുറം: കുന്നുമ്മലിലുള്ള ടാക്സി സ്റ്റാൻഡ് കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് മാറ്റുകയും നിലവിലുള്ള ശൗചാലയം മഞ്ചേരി റോഡിലുള്ള കെ.എസ്.ആർ.ടിസി കോമ്പൗണ്ടിലേക്ക് മാറ്റി നിർമ്മിക്കുകയും ചെയ്താൽ പ്രസ്തുത സ്ഥലത്ത് ബസ്‌ബേ നിർമ്മിക്കാമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംസ്ഥാന പ്രവർത്തക യോഗം അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി കവാടത്തിന് മുന്നിലുള്ള റൗണ്ട് ബോട്ടം പത്ത് അടിയെങ്കിലും മുന്നിലേക്ക് മാറ്റി സ്ഥാപിക്കുകയും അപകടമേഖലകൾ കേന്ദ്രീകരിച്ച് സൈൻബോർഡുകൾ, സീബ്രാലൈനുകൾ എന്നിവ സ്ഥാപിക്കുകയും വേണം. വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. സുജാത വർമ്മയുടെ അദ്ധ്യക്ഷതയിൽ റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു.