മൂത്തിക്കയം റെഗുലേറ്റർ -കം-ബ്രിഡ്ജ് നിർമ്മാണം: മണൽ നീക്കം തടഞ്ഞു

Friday 27 February 2026 12:27 AM IST

കൊച്ചി: ഭാരതപ്പുഴയുടെ പോഷക നദിയായ തൂതപ്പുഴക്ക് കുറുകെയുള്ള മൂത്തിക്കയം റെഗുലേറ്റർ -കം -ബ്രിഡ്ജ് നിർമ്മാണത്തിന്റെ ഭാഗമായി മണലും ചളിയും നീക്കം ചെയ്യുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. ശാസ്ത്രീയമല്ലാത്ത മണൽ നീക്കം സമീപത്തെ പാലത്തിനും പരിസ്ഥിതിക്കും അപകടകരമാകുന്നതായി ചൂണ്ടിക്കാട്ടി മലപ്പുറം വെങ്കാട്, പുറമണ്ണൂർ സ്വദേശികളായ മുംതാസ്, അബ്ദുറഹ്മാൻ എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) അടക്കം എതിർകക്ഷികളുടെ വിശദീകരണവും തേടി. അശാസ്ത്രീയ രൂപകൽപ്പനയിലാണ് റെഗുലേറ്റർ-കം-ബ്രിഡ്ജിന്റെ നിർമ്മാണമെന്ന് ഹർജിയിൽ ആരോപിക്കുന്നു.