കായക്കൊടിയിൽ വികസന സെമിനാർ
Friday 27 February 2026 12:29 AM IST
കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹാജറ കെ.ആർ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഒ.പി മനോജ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കൊരങ്കോട് മൊയ്തു, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. കുഞ്ഞബ്ദുല്ല , ടി.ടി. നാണു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ റസീന പി.വി., അശ്വതി എ., രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ. രവീന്ദ്രൻ, കെ.പി. കുഞ്ഞമ്മദ്, കെ. രാജൻ, യു.വി. കുമാരൻ, സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർദ്ര വി.എസ് സ്വാഗതവും വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ നജ്മ തറവട്ടത്ത് നന്ദിയും പറഞ്ഞു. ജില്ലയിലെ മികച്ച ബി.എൽ.ഒയായി തെരഞ്ഞെടുക്കപ്പെട്ട സീനിയർ ക്ലാർക്ക് സുരേഷ് എൻ.കെ.യെ അനുമോദിച്ചു.