പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Friday 27 February 2026 12:14 AM IST
congress march

മുക്കം: മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അപകട ഭീഷണിയുയർത്തുന്ന കെട്ടിടം പൊളിച്ച് മാറ്റുക, ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിമുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് നിഷാബ് മുല്ലോളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ ആദം മുൽസി ഉദ്ഘാടനം ചെയ്തു. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിറാജുദ്ദീൻ , കപ്പിയേടത്ത് ചന്ദ്രൻ , എം കെ മമ്മദ് , കാരശ്ശേരി മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി , ഒ.കെ ബൈജു , സൗഫീഖ്‌ നെച്ചൂളി , നിഷാദ് വീച്ചി , ലെറിൻ റാഹത്ത് ,മുന്തീർ ചേന്ദമംഗലൂർ ,തനുദേവ്, പ്രഭാകരൻ മുക്കം , രാജു മാമ്പറ്റ , ഇ.കെ. രാജൻ,റുബീന , ഗിരിജ , സലിം കടവ് എന്നിവർ പ്രസംഗിച്ചു.